KOYILANDY DIARY

The Perfect News Portal

യുവാവിനെ ക്രൂരമായി മർദിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ പിടിയിൽ

യുവാവിനെ ക്രൂരമായി മർദിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർ പിടിയിൽ. കോഴിക്കോട്:
മാത്തോട്ടം സ്വദേശിയും ഏവിയേഷൻ കോഴ്സ് വിദ്യാർഥിയുമായ യുവാവിനെയാണ് ക്വട്ടേഷൻ സംഘം കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി മർദിച്ചത്. വിദേശത്തുള്ള പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുള്ള സൗഹൃദത്തിൻ്റെ പേരിലാണ് യുവാവ് ആക്രമിക്കപ്പെട്ടത്.
സംഘത്തിലെ മൂന്ന് പേരെയും ജില്ലാ പൊലീസ് മേധാവി രാജ് പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ. ഇ. ബൈജുവിൻ്റെ കീഴിലെ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും  മാറാട് പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്‌. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ടി. വി. ഷംസുദ്ദീൻ (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്‌സീബ്‌
(31) എന്നിവരാണ് പിടിയിലായത്.
Advertisements
യുവാവിൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ  പ്രതികൾ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. പ്രതികൾ കർണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷക സംഘം ഉടുപ്പിയിലേക്ക് പോയി, ട്രെയിനിൽ  വരികയായിരുന്ന  പ്രതികളെ സബ്‌ ഇൻസ്പെക്ടർ ഒ.  മോഹൻദാസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ട്‌ എത്തിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്.
സീനിയർ സി.പി.ഒ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സി.പി.ഒ മാരായ സുമേഷ് ആറോളി, അർജുൻ എ. കെ, മാറാട് സ്റ്റേഷൻ സബ്‌ ഇൻസ്പെക്ടർ ശശികുമാർ കെ. വി, എ.എസ്.ഐ വി. വി. സജിത്ത് കുമാർ സീനിയർ സി.പി.ഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയത്.