KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എം.എം.സി. ആഞ്ജനേയ ദന്തൽ കോളജ്, നന്തി ഷഹാനിയ ഹോസ്പിറ്റലും സംയുക്തമായാണ് നേത്ര, ദന്ത, ഇ.എൻ.ടി, മെഡിസിൻ – ഓർത്തോ വിഭാഗത്തിൽ പരിശോധന നടത്തിയത്.

കൊയിലാണ്ടി സി.ഐ. എം.വി. ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.ഐമാരായ എ അനീഷ്, എം. പി. ശൈലേഷ്, ട്രാഫിക് എസ്.ഐ. പ്രിത്വിരാജ്, ഡോ. ലിംനു, ഡോ. അജ്ഞിത, മാനേജർ കെ. കെ. സന്ദീപ് ലാൽ എന്നിവർ സംസാരിച്ചു.