KOYILANDY DIARY

The Perfect News Portal

ബിജെപി തീരദേശ ജാഥ കൊയിലാണ്ടി മേഖലയിൽ

കൊയിലാണ്ടി: ബിജെപി തീരദേശ യാത്ര കൊയിലാണ്ടി മേഖലയിൽ പര്യടനം തുടരുന്നു. ജില്ല പ്രസിഡണ്ട് അഡ്വ. വി. കെ സജീവൻ നയിക്കുന്ന യാത്രയുടെ രണ്ടാം ദിവസത്തെ സമാപനം കൊയിലാണ്ടിയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി രാജൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ അധ്യക്ഷത വഹിച്ചു.
Advertisements
തീരദേശ മേഖലയിലെ  കേന്ദ്ര പദ്ധതികൾ  ഉടൻ  നടപ്പിലാക്കുക, സംസ്ഥാന സർക്കാർ മത്സ്യ തൊഴിലാളോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കുക, തീരദേശ മേഖലയോടുള്ള ഇടത് വലത് മുന്നണികളുടെ അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യവുമായാണ് യാത്ര ആരംഭിച്ചത്. 
 മേഖല വൈസ് പ്രസിഡണ്ട് എം സി ശശീന്ദ്രൻ, എസ്. ആർ ജയ്കിഷ് , അഡ്വ. കെ.വി. സുധീർ , കെ.പി വിജയ ലക്ഷമി എന്നിവർ സംസാരിച്ചു. വായനാരി വിനോദ്, അഡ്വ വി സത്യൻ, കെ വി സുരേഷ്, അഡ്വ. എ.വി നിധിൻ, വി കെ മുകുന്ദൻ, ഒ. മാധവൻ, കെ. കെ വൈശാഖ് എന്നിവർ നേതൃത്വം നൽകി.