KOYILANDY DIARY

The Perfect News Portal

എടച്ചേരിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ചു

എടച്ചേരിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ റോഡിൽ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലയുള്ള ഓട്ടുപാത്രങ്ങൾ മോഷണം പോയത്.

ഒരു ലക്ഷത്തിലകം രൂപയിലധികം വില വരുന്ന 75 കിലോ തൂക്കം വരുന്ന ഓട്ടുരുളിയും, വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങൾ വിലയുള്ള നിരവധി ഓട്ടുപാത്രങ്ങളും, കിണ്ടികളും, തളികകളുമാണ് മോഷണം പോയത്. പരമ്പര്യമായി ലഭിച്ച പുരാതന വസ്തുക്കളെല്ലാം ഒരു മുറിയിൽ സൂക്ഷിച്ചതായിരുന്നു. വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.
Advertisements
വീട്ടിൽ ആൾ താമസമുണ്ടായിരുന്നില്ല. തുടർന്ന് ബന്ധുക്കളെത്തിയപ്പോൾ മോഷണം നടന്നതായി മനസിലാക്കി എടച്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.