KOYILANDY DIARY

The Perfect News Portal

ദമ്പതികൾ ഉൾപ്പെടെ മൂന്നംഗം സംഘം എം.ഡി.എം.എയുമായി അറസ്റ്റിൽ

കോഴിക്കോട് ദമ്പതികൾ ഉൾപ്പെടെ മൂന്നംഗം സംഘം എം.ഡി.എം.എയുമായി അറസ്റ്റിൽ. വടകര സ്വദേശി ശരത് (24), ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂർ സ്വദേശി കാർത്തിക് (19) എന്നിവരാണ് പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് 2.10 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ലഹരിസംഘം ലോഡ്ജിൽ താമസിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിൽ മിംസ് ആശുപ്രതിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.