KOYILANDY DIARY

The Perfect News Portal

ആല്‍മരമുത്തശ്ശിയുടെ അവസാന  ഇലകള്‍  ഫ്രെയിം ചെയ്തു സുക്ഷിച്ച് കൊയിലാണ്ടിക്കാരൻ സച്ചി

ചിലത് നഷ്ടപ്പെടുമ്പോളാണ് അത് നമുക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാവുന്നത്. ആല്‍മരമുത്തശ്ശിയുടെ അവസാന  ഇലകള്‍  ഫ്രെയിം ചെയ്തു സുക്ഷിച്ച് കൊയിലാണ്ടിക്കാരൻ സച്ചി. കൊയിലാണ്ടികാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ടൗണില്‍ തലയുയര്‍ത്തി നിന്നിരുന്ന ആല്‍മരം.
കൊയിലാണ്ടിയുടെ ഒരു മുഖമുദ്രയായി ഒരു പാട് വര്‍ഷം തണലായും ആശ്രയവുമായി നിന്ന ആ വന്‍മരം ഒരു തുലാം മാസം നിലംപൊത്തി. ആ നഷ്ടത്തിൻ്റെ ഓർമക്കായി ആല്‍മരത്തിലെ അവസാന  ഇലകള്‍  ഫ്രെയിം ചെയ്തു  സുക്ഷിച്ചിരിക്കുകയാണ് പന്തലായനിക്കാരനായ സച്ചി.  കൊയിലാണ്ടി പഴയ സ്റ്റാന്റിനു പുറകിലുള്ള കോസ്മോസ് ഇലകട്രിക് ഷോപ്പ് ജീവനക്കാരനാണ് സച്ചി.