KOYILANDY DIARY

The Perfect News Portal

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. തിക്കോടിയിലെ എഡിറ്റേഴ്സ് സ്റ്റുഡിയോ ഉടമ പുറക്കാട് തണ്ടോറ സേതു (40) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റുഡിയോയിൽ ഫോട്ടോയെടുക്കാൻ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഇന്നലെ വൈകുന്നേരം സേതുവിനെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Advertisements