KOYILANDY DIARY

The Perfect News Portal

മൂടാടി വലിയ മലയിൽ തീപിടിത്തം

മൂടാടി വലിയ മലയിൽ തീപിടിത്തം. റോഡിന് സൈഡിൽ  തീയിട്ടത് മുകളിലേക്ക് പടര്‍ന്നാണ് മലയിൽ തീപിടിത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. രാവിലെ 11 മണിയോടെയാണ് കൂടിയാണ് സംഭവം. വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു.

ഈ വേനലിൽ മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തിൽ ഇവിടെ തീയിടുകയും മലയിലേക്ക് പടർന്നു പിടിക്കുകയും ചെയ്യുന്നത്. ASTO പ്രമോദ്.പി. കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്. ടി. ഓ.മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ്, അനൂപ്, ശ്രീരാഗ്, നിതിൻരാജ്, ഹോംഗാർഡ് സോമകുമാർ എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.