KOYILANDY DIARY

The Perfect News Portal

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും; മന്ത്രി വി ശിവന്‍കുട്ടി

ആലുവയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും. ബീഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ.

Advertisements

കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

 

 

ഇയാള്‍ ഏറെക്കാലമായി എറണാകുളത്തുള്ളതെന്നാണ് സൂചന. ഇയാള്‍ മോഷണക്കേസില്‍ അടക്കം പ്രതിയാണന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

Advertisements