KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ബൈക്ക് മോഷണം പോയി

താലൂക്കാശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ബൈക്കുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു.  രോഗിയോടൊപ്പം വന്ന ആളുടേതാണ് ബൈക്ക്.  രാത്രി 9 മണിക്ക് വീട്ടിലേക്ക് പോവാൻ നേരമാണ് ബൈക്ക് കാണാത്തകാര്യം ശ്രദ്ധയിൽപെടുന്നത്.
KL 56 E 1693. ബൈക്കാണ് മോഷണം പോയത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ 62386 55739, 94954 81791 എന്ന നമ്പറിലോ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.