KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് അഡ്വ. പി. പ്രശാന്ത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ  എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ അഡ്വ. പ്രശാന്തിനെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫ് പ്രതിനിധി ആയിരുന്ന താഴെ കെടയമ്പ്രത്ത് കെ ടി മജീദിൻ്റെ മരണത്തെ തുടർന്നാണ ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സിപിഐ(എം) മുൻ ചേലിയ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ ബ്രാഞ്ച് അംഗവുമാണ്. പി. പ്രശാന്ത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവും കൊയിലാണ്ടി കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും ആയിരുന്നു അദ്ദേഹം. കഴിഞ്ഞ നിരവധി ഇലക്ഷനുകളിലായി ത്രികോണ മത്സരം നടക്കുന്ന വാർഡാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇടതുമുന്നണി മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് സിപിഐ(എം) ഇടതുമുന്നണി നേതാക്കൾ വ്യക്തമാക്കുന്നത്.
Advertisements
നാട്ടുകാർക്ക് പ്രിയങ്കരനായ സർവ്വസമ്മതനായ സ്ഥാനാർത്ഥിയെയാണ് ഇടതുമുന്നണി പുറത്തിറക്കിയിരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിക്കാനും ഒരു നിയമ വിദഗ്ദനെന്ന നിലയിൽ ഉപദേശങ്ങൾ നൽകാനും അഡ്വ. പി. പ്രശാന്ത് കാണിക്കുന്ന ആത്മാർത്ഥയും പ്രവർത്തനവും മുതൽക്കൂട്ടായിമാറുമെന്നും, ചെങ്ങോട്ടകാവ് ഗ്രാമ പഞ്ചായത്തിലെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ഭരണവും തുണയാകുമെന്ന് ഇടതു മുന്നണി പ്രതീക്ഷിക്കുന്നു.
സ്ഥാനാത്ഥിയെ തീരുമാനിച്ച ഉടനെ തന്നെ ഇടതുമുന്നണി ആദ്യഘട്ട പ്രചാരണ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മെയ് 30നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ്ഉം, ബിജെപിയും ഇതുവരെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല.