KOYILANDY DIARY

The Perfect News Portal

വയറിളക്ക രോഗത്തിനെതിരെയുള്ള റോട്ടാ വൈറസ് വാക്സിൻ നൽകി തുടങ്ങി

കൊയിലാണ്ടി: ജില്ലയിൽ പ്രസവം കഴിഞ്ഞ് 6 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇനി മുതൽ വയറിളക്ക രോഗത്തിനെതിരെയുള്ള റോട്ടാ വൈറസ് വാക്സിൻ നൽകി തുടങ്ങി. റോട്ടാ വൈറസ് വളരെയേറെ സാംക്രമിക സ്വഭാവമുള്ള ഒരു വൈറസാണ്. ഇത് കുഞ്ഞുങ്ങളിൽ വയറിളക്കം ഉണ്ടാക്കുന്നു. ലോകത്ത് ശിശു മരണങ്ങളിൽ 40%വും വയറിക്ക രോഗങ്ങൾ മൂലമാണ് സംഭവിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം ഡോക്ടർമാരായ ഡോ: സുജിത് കുമാർ, ഡോ: ധന്യ നാരായൺ , ജെ.എച്ച്.ഐ.സുരേഷ് ബാബു ,ജെ.പി.എച്ച് എൻ.കെ.കെ. ലത. തുടങ്ങിയവർ  പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *