KOYILANDY DIARY

The Perfect News Portal

പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പഠനയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നാടറിയാന്‍ അറിവുണരാന്‍ പഠനയാത്ര സംഘടിപ്പിച്ചു. പ്രതിഭാ കേന്ദ്രങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ സംഘടിപ്പുള്ള യാത്രയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിയമസഭ, പ്രളയ ബാധിത പ്രദേശങ്ങളില്‍ ചെങ്ങന്നൂരില്‍ പ്രത്യേക പഠന പരിപാടി എന്നിവയും സംഘടിപ്പിക്കുന്നു.

സാമൂഹ്യമായ മുന്നേറ്റം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആധുനിക വിദ്യാഭ്യാസത്തിലെ ശ്രദ്ധേയ ഇടപെടലാണ് യാത്ര ലക്ഷ്യമിടുന്നത്. ടൗണ്‍ഹാള്‍ പരിസരത്ത് യാത്രക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യൻ ഫ്‌ളാഗ്ഓഫ് നല്‍കി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി.എം.ബിജു, ബി.പി.ഒ. ഒ.ഗിരി, കെ.എം.ലൈല എന്നവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *