KOYILANDY DIARY

The Perfect News Portal

സഹകരണ വാരാഘോഷം: താലൂക്ക് തല സമാപനവും സെമിനാറും നടന്നു

കൊയിലാണ്ടി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമാപനവും സെമിനാറും നടന്നു. സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യു. രാജീവന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തികം ഉള്‍പ്പെടുത്തല്‍, സാങ്കേതിക വിദ്യയുടെ സ്വായത്തമാക്കല്‍-ഡിജിറ്റലൈസേഷന്‍-  എന്നിവ സഹകരണ മേഖലയിലൂടെ എന്ന വിഷയത്തില്‍ റിട്ട: അസിസ്റ്റൻ്റ് റജിസ്ട്രാര്‍(കണ്ണൂര്‍) കെ. ഭാസ്‌കരന്‍ ക്ലാസ്സെടുത്തു.

അസിസ്റ്റൻ്റ് റജിസ്ട്രാര്‍ എം.ഐ. ഗീത, വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരായ ടി.വി ഗിരിജ, ടി. ഗംഗാധരന്‍, പി. ശ്രീസുതന്‍, സി. അശ്വനീദേവ്, പി.വി. ഗംഗാധരന്‍, എം. നൗഫല്‍, ചുക്കോത്ത് ബാലന്‍ നായര്‍, സി.കെ. നാരായണന്‍, കെ.വിജയന്‍, അനില്‍ കുമാര്‍, കെ. ഇബ്രാഹിം, ഉണ്ണിക്കൃഷ്ണന്‍ പൂക്കാട്, എം.എ.ഷാജി, രാജന്‍ പേനോത്ത്, കെ.ദാമോദരന്‍, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.എ.അജയ് കുമാര്‍, അര്‍ബന്‍ കോഓപ് സൊസൈറ്റി സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *