KOYILANDY DIARY

The Perfect News Portal

സബ്ബ് ജില്ലാതല ഉർദു ടാലൻ്റ് മീറ്റ് സമാപിച്ചു

കൊയിലാണ്ടി : സംസ്ഥാന ഉർദു അക്കാദമിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ സംഘടിപ്പിക്കുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് കൊയിലാണ്ടി സബ്ജില്ലാ തല മത്സരം സമാപിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ കെ. ഷിജു മാസ്റ്റർ മീറ്റ് ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ സബ്ജില്ലാ പ്രസിഡൻ്റ് ഉപേഷ് അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ കോഴിക്കോട് ജില്ലാ സെക്രട്ടറി അബൂബക്കർ മായനാട്, സബ്ജില്ലാ സെക്രട്ടറി എം. കെ റഷീദ് എന്നിവർ സംസരിച്ചു. സബ്ജില്ലാ അക്കാദമിക് കൗൺസിൽ കൺവീനർ കെ. സുധീർ സ്വാഗതവും കെ. സി ഇബ്രാഹിം നന്ദിയും പറഞ്ഞു.
സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് യു.പി, എച്ച്.എസ് വിഭങ്ങളിലായി ഉർദു ടാലൻ്റ് ടെസ്റ്റ്, ഉർദു ലഫ്സ് സാസി എന്നീ മത്സരയിനങ്ങളിൽ സ്‌കൂൾതല മത്സരത്തിൽ നിന്നും വിജയിച്ച ഇരുന്നൂറോളം വിദ്യാർത്ഥികൾ മീറ്റിൽ പങ്കെടുത്തു. സബ്ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *