KOYILANDY DIARY.COM

The Perfect News Portal

ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്ക്കരിക്കാനൊരുങ്ങി പൊലീസ് സേന

കൊച്ചി: ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്കരിക്കാനൊരുങ്ങി പൊലീസ് സേന. പ്രതിഷേധങ്ങളുടെ പത്തി അടിച്ചൊതുക്കാനുള്ള രീതിയിലും കാലാനുസൃതമായ മാറ്റം വരുത്തുകയാണ് കേരള പൊലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് കേരള പൊലീസിന് നല്‍കുന്നത്. പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച്‌ പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പൊലീസ് പുതിയ ലാത്തിചാര്‍ജ് രീതി.

സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു. വലിയ ആ‌ക്കൂട്ടത്തെ നേരിടാനും പൊലീസിനെ ആക്രമിക്കുന്നവരെ നേരിടാനും പുതിയ വഴികളാണ് ഇനി സ്വീകരിക്കുക. ഡിജിപി ലോക് നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷന്‍ ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് പൊലീസ്കാര്‍ക്ക് പുതിയ പരിശീലനം ന‌ല്‍കുന്നത്.

വിഐപി സുരക്ഷ ഒരുക്കുന്ന രീതികള്‍ക്കും മാറ്റമുണ്ട്. പൊലീസ് സേനയിയില്‍ അന്‍പതിനായിരം പോലീസുകാര്‍ക്കും പുതിയ രീതി പഠിപ്പിക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തെയും നിയോഗിച്ചു. നൂറ് ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!