KOYILANDY DIARY.COM

The Perfect News Portal

ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി മന്ത്രി ശൈലജ ടീച്ചര്‍.

സാമ്ബത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധു ബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്.

വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!