KOYILANDY DIARY.COM

The Perfect News Portal

അത്‌ലറ്റികോ മാഡ്രിഡ്‌ താരം ലൂക്കാസ്‌ ഹെര്‍ണാണ്ഡസ്‌ ബയേണ്‍ മ്യൂണിക്കില്‍

ബെര്‍ലിന്‍: അത്‌ലറ്റികോ മാഡ്രിഡ്‌ താരം ലൂക്കാസ്‌ ഹെര്‍ണാണ്ഡസ്‌ ബയേണ്‍ മ്യൂണിക്കില്‍. 621 കോടി നല്‍കിയാണ്‌ ജര്‍മന്‍ ചാമ്ബ്യന്മാര്‍ ഫ്രഞ്ച്‌ പ്രതിരോധക്കാരനെ ടീമിലെത്തിച്ചത്‌. ബയേണ്‍ ഒരു കളിക്കാരന്‌ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്‌.

ജൂലൈ ഒന്നിന്‌ ഹെര്‍ണാണ്ഡസ്‌ ബയേണില്‍ ചേരും‌. ബയേണിലെ വൈദ്യപരിശോധനയ്‌ക്കിടെ വലതുകാല്‍മുട്ടിന്‌ പരിക്ക്‌ കണ്ടെത്തിയ ഹെര്‍ണാണ്ഡസ്‌ ശസ്ത്രക്രിയയ്‌ക്ക്‌ വിധേയനാകും.

സെന്റര്‍ ബാക്കായും ലെഫ്റ്റ്‌ ബാക്കായും കളിക്കുന്ന ഹെര്‍ണാണ്ഡസ്‌ അത്‌ലറ്റികോയ്‌ക്കൊപ്പം യൂറോപ കപ്പും സൂപ്പര്‍ കപ്പും നേടിയിട്ടുണ്ട്‌. റഷ്യയില്‍ ലോകകപ്പുയര്‍ത്തിയ ഫ്രഞ്ച്‌ ടീമിന്റെ മുഴുവന്‍ മത്സരങ്ങളിലും കളിച്ചു .

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!