KOYILANDY DIARY

The Perfect News Portal

തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്: തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ട് മണിയോടെ കൃഷ്ണകുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൃഷ്ണകുമാറിന് വിവിധ ബാങ്കുകളില്‍ എട്ട് ലക്ഷത്തോളം രൂപ കടമുണ്ട്. രത്‌നമാണ് ഭാര്യ. സത്യന്‍, സുരേന്ദ്രന്‍, പത്മാവതി, മഞ്ജു എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *