KOYILANDY DIARY

The Perfect News Portal

എരുമേലിയില്‍ ബസ്‌ മറിഞ്ഞ്‌ അഞ്ച്‌ പേര്‍ക്ക്‌ പരിക്ക്‌

എരുമേലി: മണങ്ങല്ലൂര്‍ പറപ്പള്ളി വളവില്‍ പുലര്‍ച്ചെ ബസ് മറിഞ്ഞ് അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെ എരുമേലി -കാഞ്ഞിരപ്പള്ളി റോഡില്‍ മണങ്ങല്ലൂരിന് സമീപം പറപ്പള്ളി വളവിലായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്ന് റാന്നിയിലേയ്ക്ക് പോയ കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്.

കൊടും വളവില്‍ വേഗത മൂലം വളവ് തിരിയാനാകാതെ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. റാന്നി മണ്ണടിശാല സ്വദേശികളായ വിജയ ഭവനില്‍ ആതിര(18), മാതാവ് ബിന്ദു (43), അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍മാരും തമിഴ്നാട് സ്വദേശികളുമായ വിജേഷ് തേനി (46), ചന്ദ്രകാന്ത് മോസുക്കാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാഞ്ഞിരപ്പളളി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ഇരുപത്തിയാറാം മൈല്‍ മേരീ ക്വീന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *