KOYILANDY DIARY.COM

The Perfect News Portal

കുന്ദമംഗലത്ത് സമ്പൂര്‍ണ്ണ ആധാര്‍ വാര്‍ഡ്

കുന്ദമംഗലം:  ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് സമ്പൂര്‍ണ്ണ ആധാര്‍ എന്‍റോള്‍മെന്റ് മേഖലയാവുന്നു. വാര്‍ഡ് മെമ്പര്‍ എം.വി.ബൈജുവിന്റെ നേതൃത്വത്തില്‍’കൈയ്യെത്തും ദൂരത്ത്’ എന്ന പേരില്‍ കുന്ദമംഗലം അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ വാര്‍ഡില്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. ക്യാമ്പില്‍ 2018 ഫിബ്രവരി 28 വരെ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും ആധാര്‍ എന്‍റോള്‍മെന്റ് നടത്തി.

കൂടാതെ ആധാര്‍തിരുത്തലുകള്‍, പാസ്പോര്‍ട്ട് അപേക്ഷ, പാന്‍കാര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കല്‍, നോര്‍ക്ക ഐ.ഡി, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ക്യാമ്പില്‍ സജ്ജീകരിച്ചിരുന്നു.

കുന്ദമംഗലം സാംസ്കാരികനിലയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. എം.വി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ബിജിഷ മഠത്തില്‍ പദ്ധതി വിശദീകരിച്ചു. കെ. സദാനന്ദന്‍, ഐ.മുഹമ്മദ്കോയ, ബിജുഅക്ഷയകേന്ദ്ര, ബാബുതടത്തില്‍, സജീവന്‍, ഷീജ, ഷീബ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!