KOYILANDY DIARY

The Perfect News Portal

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ട്രോളുകള്‍ക്കും വിരാമമിട്ടുകൊണ്ട് പൂമരം ഇന്ന് തിയേറ്ററുകളിലെത്തി

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ട്രോളുകള്‍ക്കും വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം ഇന്ന് തിയേറ്ററുകളിലെത്തി. കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ എബ്രിഡ് ഷൈന്‍ ചിത്രം. കാത്തിരിപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒട്ടേറെ ട്രോളുകളും പൂമരത്തിന് ലഭിച്ചിരുന്നു.

പൂമരം ഇന്ന് തിയേറ്ററിലെത്തുമ്ബോള്‍ മലയാളത്തിലെ എക്കാലത്തെയും താരജോഡികളുടെ പ്രിയ പുത്രന് ആശംസ നേരുകയാണ് സിനിമാ ലോകം. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, ജയറാം, അജുവര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന് ആശംസ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *