KOYILANDY DIARY.COM

The Perfect News Portal

ചരക്കു ലോറി എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചു തകർത്തു

ഫറോക്ക്: ദേശീയപാതയിൽ അതിവേഗതയിൽ എത്തിയ തമിഴ്നാട് ചരക്കു ലോറി എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചു തകർത്തു. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി കൊളത്തൂർ സ്വദേശി തെക്കെപറമ്പാട്ടിൽ സെയ്തലവിയുടെ മകൻ ശംസുദ്ധീൻ (25)നാണ് പരിക്കേറ്റത്.ഇന്നലെ പുലർച്ചെ 6 മണിയോടെ ചെറുവണ്ണൂർ ദേശീയപാതയിലെ സ്രാമ്പ്യക്ക് സമീപത്തെ കൊടുംവളവിലാണ് അപകടം.

ലോറിയുടെ അതിവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ രണ്ടായി മുറിഞ്ഞു.റോഡിന്റെ മറുവശത്തേക്ക് തെറിച്ചു വിണ ശംസുദ്ധീനെ സമീപത്തെ പള്ളിയിൽ നിസ്കരിക്കാനെത്തിയവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

കോഴിക്കോട് ഭാഗത്ത് നിന്നും അതിവേഗതയിൽ കുതിച്ചെത്തിയ ചരക്ക് ലോറി ഇതേ ദിശയിൽ വന്ന മറ്റൊരു കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെയാണ് എതിരെ വന്ന ഗുഡ്സ് ഓട്ടോയിലിടിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!