KOYILANDY DIARY.COM

The Perfect News Portal

എം എ ബേബി ഡോ. എം ലീലാവതിയെ സന്ദർശിച്ചു

.

കളമശേരി: സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഡോ. എം ലീലാവതിയെ വീട്ടിലെത്തി സന്ദർശിച്ചു. ഭാര്യ ബെറ്റി ലൂയിസിനും പേരക്കുട്ടി റാനും ഒപ്പമാണ് കുസാറ്റ് ക്യാമ്പസിന് സമീപത്തെ വീട്ടിലെത്തിയത്. സംസാരത്തിൽ സാഹിത്യവും രാഷ്ട്രീയവും വിഷയമായി.

 

സോവിയറ്റ് റഷ്യ സന്ദർശിച്ച ടീച്ചർ അവിടത്തെ റോസാപ്പൂ പോലുള്ള കുട്ടികളെക്കുറിച്ചെഴുതിയത് എൻ കെ വാസുദേവൻ ഓർമിപ്പിച്ചപ്പോൾ ലാൽഗുഡി ജയരാമൻ സോഷ്യലിസ്റ്റ് റഷ്യയിൽ എല്ലാ കുട്ടികളെയും ക്ലാസിക്കൽ സംഗീതം പഠിപ്പിക്കുന്നതായി എഴുതിയത് ബേബി ഓർമിപ്പിച്ചു. എല്ലാ കുട്ടികളും സംഗീതം പഠിച്ചിരുന്നെങ്കിൽ ലോകത്ത് യുദ്ധങ്ങളുണ്ടാകുമായിരുന്നില്ലെന്ന് ടീച്ചർ മറുപടി നൽകി.

 

ഡൽഹിയിലെ സമരം ചർച്ചയായപ്പോൾ സമരമുഖത്ത് എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന ഉപദേശമാണ് സിപിഐ എം ജനറൽ സെക്രട്ടറിക്ക് ഡോ. ലീലാവതി നൽകിയത്. വായനക്കാർ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുകയാണെന്ന് ഓർമിപ്പിച്ചാണ്‌ ബേബിയും കുടുംബവും യാത്ര പറഞ്ഞത്.

 

Share news