അത്തോളി സഹകരണ ആശുപത്രിയുടെ സബ് സെന്റർ ഉദ്ഘാടനം ചെയ്തു
.
കാട്ടില പീടിക: അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ സബ് സെന്റർ കൊയിലാണ്ടി എംഎൽഎ അഡ്വ: പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അശ്വതി ഷിനിലേഷ് അധ്യക്ഷത വഹിച്ചു. കേഷ്വാലിറ്റി ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, ലാബോറട്ടറി ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ, സോഫ്റ്റ്വെയർ ഉദ്ഘാടനം ജോ. രജിസ്ട്രാർ കോഴിക്കോട് ഷീജ കെ, ഫാർമസി ഉദ്ഘാടനം കൺസ്യൂമർഫെഡ് ഡയറക്ടറും സഹകരണ ആശുപത്രി മുൻ പ്രസിഡണ്ടുമായ എം മെഹബൂബ് എന്നിവർ നിർവഹിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം.മണി മാസ്റ്റർ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഇല്ലത്ത്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ വി സുരേന്ദ്രൻ, ശ്രീജ കണ്ടിയിൽ, തെൽഹ ആരിഫ്, അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ കൊയിലാണ്ടി ഹാബിത പി വി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ്, എ.ടി ബിജു, പി സി സതീഷ് ചന്ദ്രൻ, പ്രസാദ് എം കെ, ഷറഫ് കോളിയോട്ട്, റസാക്ക് കാപ്പാട്, ബാബു കുളൂർ, സുജിത് കുമാർ എം, അബ്ദുൽ ഖാദർ ഹാജി, ഷിജു എം കെ, ഷിബിൻരാജ് ടി എസ്, ആശുപത്രി ഡയറക്ടർമാരായ സത്യൻ മാസ്റ്റർ, നൗഫൽ എം എന്നിവർ സംസാരിച്ചു.

സാദിഖ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രിയുടെ പ്രസിഡണ്ട് വി പി ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എം കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കാട്ടിലെ പീടിക കൈരളി ബിൽഡിങ്ങിൽ 2500 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ ലബോറട്ടറി, ഫാർമസി എക്സറെ, കാഷ്വാലിറ്റി ഡ്രസ്സിങ് റൂം, ഒപി തുടങ്ങി എല്ലാ വിഭാഗങ്ങളും ഉൾപ്പെടെയാണ് ഈ പ്രസ്തുത സബ് സെന്റർ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.



