KOYILANDY DIARY.COM

The Perfect News Portal

റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടി കുടുംബസംഗമം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: റോട്ടറി സിഗ്നേച്ചർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. റോട്ടേറിയൻ കെ.കെ. ശശി അധ്യക്ഷത വഹിച്ചു. റൊട്ടേറിയൻ ബാലതിലകൻ സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ പ്രജിത്ത് വി, ഡോ. സന്തോഷ് സ്കരിയ അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ജൈജു ആർ ബാബു എന്നിവർ സംസാരിച്ചു.
ക്ലബ്ബിലെ മറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. പരസ്പര സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ഊഷ്മളമാക്കുന്നതിനും റോട്ടറി കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും കുടുംബസംഗമം വേദിയായി. അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
Share news