പഞ്ഞാട്ട് താഴകുനി കുടുംബ സംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പഞ്ഞാട്ട് താഴകുനി കുടുംബ സംഗമം ആന്തട്ട ഗവ. യു പി സ്കൂളിൽ വെച്ച് നടന്നു. കുടുംബ സംഗമം ദാസൻ കാർക്കാണി ഉദ്ഘാടനം ചെയ്തു. പി. പവിത്രൻ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. സി. രാഘവൻ, വത്സല, പുഷ്പ, ജയൻ എന്നിവർ സംസാരിച്ചു. മഞ്ഞാട്ട് ബാബു സ്വാഗതം പറഞ്ഞു. തുടർന്ന് കായിക വിനോദങ്ങളും കലാപരിപാടികളും നടത്തി.




