അന്യായമായി സർവ്വീസിൽ തിരിച്ചെടുത്ത ജീവനക്കാരിയുടെ നിയമനം റദ്ദ് ചെയ്യണം
.
വടകര : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പിരിച്ചുവിട്ട ജീവനക്കാരിയെ വീണ്ടും നിയമിച്ച തീരുമാനം റദ്ദാക്കണമെന്ന് ദേവസ്വം എംപ്ലോയിസ് യൂണിയൻ (CITU) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിമയനം നടത്തിയ എക്സിക്യൂട്ടീവ് ഓഫീസറെയും മേൽ ഉദ്യോസ്ഥരെയും നടപടിക്ക് വിധേയമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ സ്പെഷ്യൽ ഗ്രേഡ് ക്ഷേത്രമായ കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ നിന്നും 2021ൽ ഭണ്ഡാരം തുറന്ന് എണ്ണുമ്പോൾ പണം മോഷണം നടത്തിയതിൻ്റെ പേരിലാണ് ജീവനക്കാരിയെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടത്. മതിയായ യോഗ്യതയില്ലാത്ത ആളെ സർക്കാർ എക്സിക്യുട്ടിവ് ഓഫീസറായി ധൃതിപിടിച്ച് നിയമിക്കുകയും, കോടതിയിൽ കേസ് നിലനിൽക്കെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയും പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കുകയുമാണ് ഓഫീസർ ചെയ്തത്.
.

.
നിയമനം നടത്തിയ ഓഫീസറുടെയും അതിന് കൂട്ട് നിന്ന മേൽ ഉദ്യോഗസ്ഥരുടെയും നടപടികൾ സംശയാസ്പദമാണ്. പ്രത്യക്ഷത്തിൽ അഴിമതിക്ക് കൂട്ടുനിൽക്കുന്ന എക്സിക്യുട്ടീവ് ഓഫീസറുടെയും മേൽ ഉദ്യോഗസ്ഥരുടെയും പേരിൽ നടപടികൾ സ്വീകരിക്കണമെന്നും സർവ്വീസിൽ തിരിച്ചെടുത്ത ജീവനക്കാരിയുടെ നിയമനം റദ്ദ് ചെയ്യണമെന്നും മലബാർ ദേവസ്വം എപ്ലോയിസ് യൂനിയൻ CITU ജില്ലാ ജനറൽ സെക്രട്ടറി എം പ്രദിപൻ പ്രസ്താ വനയിലൂടെ ആവശ്യപ്പെട്ടു.



