KOYILANDY DIARY.COM

The Perfect News Portal

അപകടകരമായ രീതിയിൽ കാറോടിച്ച് റീൽസിട്ടു: 16 കാരൻ പിടിയിൽ

.

പത്തനംതിട്ട: പത്തനംതിട്ടയിൽ അമിതവേ​ഗതയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് റീൽസിട്ട സംഭവത്തിൽ 16 കാരൻ പിടിയിൽ. സംഭവത്തിൽ കാർ ഉടമയായ 16 കാരന്റെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വാഹനത്തിനെതിരെ അമിതവേ​ഗതയെക്കുറിച്ചുള്ള പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് വാഹനത്തെ നിരീക്ഷിക്കുകയും ചൊവ്വാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട, ഏഴംകുളത്ത് വെച്ച് പിടികൂടുകയുമായിരുന്നു. 

 

കാറിൽ 16 കാരനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. വാഹനമോടിച്ച മറ്റൊരു സുഹൃത്തിനെയും പൊലീസ് പിടികൂടി. പിടികൂടിയ 16 കാരനെയും സുഹൃത്തുക്കളെയും ജാമ്യത്തില്‍ സ്റ്റേഷനില്‍ നിന്ന് വിട്ടു. അമിതവേ​ഗയിൽ കാർ ഓടിച്ച് അത് റീലായി ചിത്രീകരിച്ച് കുട്ടികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കാറിനൊപ്പം മറ്റൊരു സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത നാല് പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. ബൈക്ക് ഉടമയുടെ പേരിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Share news