വയലാർ രാമവർമ്മയെ അനുസ്‌മരിച്ചു
.
കൊയിലാണ്ടി: കെ. എസ്. ടി. എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനശ്വര കവി വയലാർ രാമവർമ്മയെ അനുസ്‌മരിച്ചു. കെ എസ് ടി എ ഹാളിൽ നടന്ന പരിപാടി പ്രശസ്ത സിനിമാ ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡി. കെ ബിജു, വി. ലിജു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വയലാറിൻ്റെ സിനിമാ നാടക ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. ഗണേശ് കക്കഞ്ചേരി സ്വാഗതവും പി.കെ ഷാജി നന്ദിയും പറഞ്ഞു.



