KOYILANDY DIARY.COM

The Perfect News Portal

വിജയദശമി ആഘോഷത്തിൽ ആദ്യമായി പാറ്റ ദഹനവും; പാറ്റ അഴുക്കിന്റെ പ്രതീകമാണെന്ന് കേശവ് രാംലീല കമ്മിറ്റി

.

രാംലീലയില്‍ ഇത്തവണ പാറ്റ ദഹനവും. പീതംപുരയില്‍ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ ഇത്തവണ രാവണന്‍, കുംഭകര്‍ണ്ണന്‍, മേഘനാഥന്‍ എന്നിവരുടെ രൂപങ്ങളോടൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ രൂപത്തെയും കത്തിക്കും. രാംലീല സംഘടിപ്പിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. അഴുക്കിന്റെയും മാലിന്യത്തിന്റെയും പ്രതീകമായാണ് പാറ്റയുടെ രൂപം ഒരുക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി.

 

സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കമെന്നും ഭാരവാഹികൾ അറിയിച്ചു. ഈ തീരുമാനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പറഞ്ഞ കമ്മിറ്റി പ്രസിഡണ്ട് കൂടിയായ ബിജെപി എംഎൽഎ അശോക് ഗോയൽ, തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയത്തിന്റെ സന്ദേശവും ശുചിത്വത്തിന്റെ പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് പാറ്റയുടെ രൂപം കത്തിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു.

 

രാവണന്റെ സൈന്യത്തിലെ അസുരന്മാരുടെ കൂട്ടത്തിലും പാറ്റയുടെ രൂപം ഉൾപ്പെടുത്തുമെന്ന് ഗോയൽ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് രാംലീലയിലെ പാറ്റാ ദഹനമെന്നതും ശ്രദ്ധേയമാണ്. മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ പ്രതിഷേധങ്ങളോടെയാണ് സംഘടനയുടെ സമരങ്ങൾ ആരംഭിച്ചത്.

 

Share news