പിഷാരികാവിൽ നവരാത്രി ആഘോഷം: എ.വി. ശശികുമാർ നയിച്ച ” ഭക്തി ഗാനാഞ്ജലി” ശ്രദ്ധേയമായി
.
കൊയിലാണ്ടി: മലബാറിലെ പ്രശസ്ത ദേവീ ക്ഷേത്രമായ കൊല്ലം ശ്രീ പിഷാരികാവിൽ നവരാത്രി മഹോത്സവത്തിൻ്റെ ആറാം ദിനത്തിൽ പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ എ.വി. ശശികുമാർ നയിച്ച “ഭക്തി ഗാനാഞ്ജലി” സംഗീതാസ്വാദകരെ ഏറെ ആകർഷിച്ചു.

എ.വി. ശശികുമാറിനൊപ്പം സർവശ്രീ സുനിൽ കുമാർ, ദേവനന്ദ, ആരഭി, മോണിക്ക, അനിൽ കുമാർ എ.വി എന്നിവർ വിവിധ ഭക്തി ഗാനങ്ങൾ ആലപിച്ചു. സർവശ്രീ വിജയകുമാർ മൂടാടി, സുരേഷ് കൊയിലാണ്ടി, സുനിൽ കുമാർ കൊല്ലം, ബൈജു വിയ്യൂർ എന്നിവർ ഓർക്കസ്ട്ര ഒരുക്കി.



