ഇൻഡക്ഷൻ സെറിമണിയും, പുതിയ പ്രൊജക്ട് ഉൽഘടനവുംസ നടന്നു
.
കൊയിലാണ്ടി റോട്ടറി ക്ലബ് ഇൻഡക്ഷൻ സെറിമണിയും, പുതിയപ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി. ഡിസ്ട്രിക്റ്റ് സെക്രട്ടറി Rtn MD അഡ്വ. അച്ചുതൻ വെങ്ങാലിൽ ഉൽഘാടനം ചെയ്തു. AG Rtn ഡോ. അബ്ദുൾ ഗഫുർ സത്യവാചകം ചൊല്ലിക്കൊടുത്തു 7 പുതിയ മെമ്പർമാരെ റോട്ടറി കുടുംബത്തിൽ അംഗങ്ങങ്ങളാക്കി. Govt. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പന്തലായിനിക്ക് സാനിറ്ററി നാപ്കിൻ വെന്റിംഗ് മെഷീൻ, കൊല്ലം UP സ്കൂളിലെ ക്ലാസ്സ് മുറികളിലേക്ക് സ്പീക്കർ സംവിധാനവും ചെയ്തു കൊടുക്കാനുള്ള പ്രൊജക്റ്റ് ഉൽഘടനവും നടത്തി.
.

.
പ്രസിഡന്റ് Rtn ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, DDC Rtn സന്തോഷ് സ്കറിയ, Rtn കേണൽ അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു, സെക്രട്ടറി Rtn വിനോദ് കുമാർ നന്ദി അറിയിച്ചു. ചടങ്ങിൽ കൊയിലാണ്ടി റോട്ടറി ക്ലബ്ബിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു.



