KOYILANDY DIARY.COM

The Perfect News Portal

മൂടാടി ആർട്ട് ഓഫ് ലിവിങ്ങ് ആശ്രമത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 16 മുതൽ ആരംഭിക്കും

.
കോഴിക്കോട്: മൂടാടി ആർട്ട് ഓഫ് ലിവിങ്ങ് ആശ്രമത്തിൽ പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർജിയുടെ പൂർണ്ണ അനുഗ്രഹത്തോടെ നവരാത്രി മഹോത്സവം 2026 ഒക്ടോബർ 16 വെള്ളി മുതൽ 18 ഞായർ വരെ വളരെ വിപുലമായി ആഘോഷിക്കുകയാണ്. വൈദിക് ധർമ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ വേദവിജ്ഞാൻ മഹാവിദ്യപീഠത്തിലെ പുരോഹിത ശ്രേഷ്‌ഠന്മാരും ആശ്രമത്തിലെ സന്യാസിമാരുടെയും നേതൃത്വത്തിൽ മഹാക്ഷേത്രങ്ങളിൽ മാത്രം നടത്താറുള്ള മഹാചണ്ഡികാഹോമം ഗുരുജിയുടെ പ്രത്യേക മാർഗ്ഗനിർദ്ദേശപ്രകാരവും ശാസ്ത്രീയമായും ഒക്ടോബർ 18-ന് ഞായറാഴ്‌ച രാവിലെ നടത്തുന്നു.
കൂടാതെ, മഹാഗണപതി ഹോമം, നവഗ്രഹഹോമം, വാസ്‌തു ശാന്തിഹോമം, രുദ്രഹോമം, മഹാസുദർശന ഹോമം എന്നിവയും യഥാവിധി നടത്തപ്പെടുന്നു.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ 4 ജില്ലകൾ ഉൾപ്പെട്ട വടക്കൻ മേഖലാ നവരാത്രി ആഘോഷമാണ് കോഴിക്കോട് മൂടാടി ആർട്ട് ഓഫ് ലിവിങ്ങ് ആശ്രമത്തിൽ നടക്കുന്നത്.
ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തിൽ വ്യക്തിക്കും സമൂഹത്തിനും നാടിനും എന്നു വേണ്ട, ലോകത്തിന് തന്നെ നല്ല ദിശാബോധമുണ്ടാവാനും പ്രകൃതിയെപ്പോലും ശുചീകരിക്കാനും ഉതകുന്നതാണ് ഈ പൂജഹോമാദി കർമങ്ങൾ.
1) ബ്രഹ്മചാരി യോഗാനന്ദ്‌ജി (മെൻ്റർ, മൂടാടി ആശ്രമം, 9092348880)
2) സുരേന്ദ്രൻ പി (മൂടാടി അപ്പെക്‌സ്‌ ബോഡി മെമ്പർ, 9495066080)
3) രമേശൻ (മൂടാടി അപ്പെക്‌സ് ബോഡി മെമ്പർ, 9539731368)
4) ദേവദാസൻ (മൂടാടി അപ്പെക്‌സ് ബോഡി മെമ്പർ, 9947306221) .
Share news