KOYILANDY DIARY.COM

The Perfect News Portal

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക: പയ്യോളി നഗരസഭാ ആർജെഡി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

.

പയ്യോളി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന്  ആവശ്യപ്പെട്ട് പയ്യോളി നഗരസഭാ ആർജെഡി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പി.ടി. രാഘവൻ, രാമചന്ദ്രൻ കുയ്യാണ്ടി, കൊളാവിപ്പാലം രാജൻ, കെ. വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനത്തിന് ചെറിയാവി സുരേഷ് ബാബു, കെ. പി. ഗിരീഷ് കുമാർ, കുൽസു റാഷിദ്, സിന്ധു ശ്രീശൻ, എം.ടി.കെ ഭാസ്‌കരൻ, അശ്വിൻ എ.വി, എ.വി. സത്യൻ എന്നിവർ നേതൃത്വം നൽകി.

Share news