KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തം: ദില്ലിയിലേക്ക് ഒഴുകിയെത്തി ജനങ്ങൾ

.

രാജ്യ തലസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്ന് രാജ് ഘട്ടിലേക്കായിരിക്കും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ എംപിമാരെ ബലംപ്രയോ​ഗിച്ച് പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കുന്ന ദില്ലി പൊലീസിന്റെ നടപടിക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

 

ദില്ലിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിലടക്കം ദില്ലി പൊലീസ് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള റോഡ് പൊലീസ് പൂർണമായും അടച്ചിരിക്കുകയാണ്. ​ഗ്യാനേഷ് കുമാറിന്റെ വസതിക്ക് മുൻപിലും വലിയ സുരക്ഷ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്.

 

ആർഎഎഫ്, സിആർപിഎഫ് തുടങ്ങിയ കേന്ദ്ര സേനകളാണ് ദില്ലിയിലെ പലയിടങ്ങളിലും വിന്യസിച്ചിരിക്കുന്നത്. അതിനാൽ തന്നെ പൊലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കാനാണ് നീക്കം. മുതിർന്ന നേതാക്കളും ഇടത് എംപിമാരും ദില്ലിയിൽ എത്തിയിട്ടുണ്ട്. ഡോ. ജോൺ ബ്രിട്ടാസ് എംപി, എ എ റഹീം എം പി തുടങ്ങിയവർ തുടക്കം മുതൽ പ്രതിഷേധത്തിന്റെ ഭാഗമാണ്. അതേസമയം, കേന്ദ്ര സർക്കാർ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നത്. ഒക്ടോബർ രണ്ടിന് എസ് എഫ് ഐയുടെയും ഡി വെ എഫ് ഐയുടെയും നേതൃത്വത്തിൽ രാജ്യതലസ്ഥാനം വലിയ തരത്തിലുള്ള പ്രതിഷേധത്തിന് വേദിയായിരുന്നു.

 

Share news