KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

.
കൊയിലാണ്ടി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ സെക്രട്ടറി എൽ പാർവ്വതി ചന്ദ്രൻ KAS ൻ്റെ നേതൃത്വത്തിൽ നഗരസത്തിലെ പതിനൊന്നോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്ത 2 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. കൊയിലാണ്ടിയിലെ പ്രമുഖ സ്ഥാപനങ്ങളായ ഗാമ കിച്ചൺ, മലയാളീസ് ഊട്ടുപുര എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുള്ളത്. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് കൈമാറിയിട്ടുണ്ട്. നിയമാനുസൃതമുള്ള ഫൈൻ ഈടാക്കാനും തീരുമാനിച്ചു.
.
.
കുടിവെള്ളത്തിൻ്റെ ഗുണനിലവാരം, ജീവനക്കാരുടെ ആരോഗ്യ – ശുചിത്വം, മാലിന്യ സംസ്ക്കരണം എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി. എ. വിനോദ് , പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്‌ടർമാരായ ഷീബ എം.എം, ലിഷ വി.ജെ എന്നിവർ  പങ്കെടുത്തു. നഗരത്തിലെത്തുന്ന എല്ലാവർക്കും നല്ല ഭക്ഷണം ഉറപ്പു വരുത്തുന്നതിന് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Share news