KOYILANDY DIARY.COM

The Perfect News Portal

വടകര എംഡിഎംഎ കേസ്: കൂത്താളി സ്വദേശി അനസിനെ പ്രതിചേർത്തു

.

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂത്താളി സ്വദേശി അനസിനെ പ്രതിചേർത്തു. കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന പ്രതിയെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ആറാം പ്രതിയാണ് അനസ്. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് അനസ് സഹായം നൽകി എന്നാണ് പൊലീസി​ന്റെ കണ്ടെത്തൽ.

 

ലഹരി ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചു നൽകിയതും അനസായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപികമാർക്ക് പുറമെ കൂടുതൽ സ്ത്രീകളെ വലയിലാക്കി എംഡിഎംഎ ഇടപാടിൽ കണ്ണികളാക്കിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.

 

അനസിൻ്റ മൊബൈൽ ഫോണിൽ നിന്നും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചു. അതേസമയം, എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അനസിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾക്കും നേരെ അനസും സഹോദരൻ ആസിഫും ചേർന്ന് അക്രമണം നടത്തിയിരുന്നു.

 

Share news