KOYILANDY DIARY.COM

The Perfect News Portal

പേ വിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെപ്പ് യജ്ഞം

.

മൂടാടി: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന പേ വിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെപ്പ് യജ്ഞം നാലാം ഘട്ടം പദ്ധതിയുടെ മൂടാടി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം. പി അഖില നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സി കെ ശ്രീകുമാർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഭവാനി, ആരോഗ്യകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സജിന പിരിഷത്തിൽ, മെമ്പർമാരായ സവിത കെ കെ, ലീല പി കെ, അനസ് അന്യാട്ട്, സുനിത, രമ്യ സുർജിത്, മഞ്ജുള കെ കെ, വെറ്റിനറി സർജൻ ഡോ. ഷിംജ കെ എൻ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ബാവ ഷബീബ്,അഭിൻ എന്നിവർ പങ്കെടുത്തു. 

Share news