KOYILANDY DIARY.COM

The Perfect News Portal

കച്ചവടക്കാർ അമിത വില ഈടാക്കുന്നു: പൊതുവിപണിയിൽ പരിശോധന നടത്തി

.
കോഴിക്കോട്: പയ്യോളി, പേരാമ്പ്ര ടൗണുകളിലെ പൊതുവിപണികളിൽ സിവിൽ സപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരശോധന നടത്തി. കച്ചവടക്കാർ അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പയ്യോളി ടൗണിൽ 14 ഹോട്ടലുകളും എട്ട് പലവ്യഞ്ജന കടകളുമടക്കം ആകെ 22 കടകൾ പരിശോധിച്ചതിൽ ക്രമക്കേട് കണ്ടെത്തിയ നാല് കടകൾക്ക് നോട്ടീസ് നൽകി.
വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ പട്ടിക പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി. പേരാമ്പ്ര ടൗണിൽ എട്ട് കടകളിലും ഒരു സിനിമ തിയറ്ററിലും പരിശോധന നടത്തി. പരിശോധനക്ക് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ എസ്.കെ സജിത നേതൃത്വം നൽകി. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷീജ അടിയോടി, റേഷനിംങ് ഇൻസ്പെക്ടർമാരായ എം. ശ്രീജു, ശ്രീനിവാസൻ പുളിയുള്ളതിൽ, എസ്. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Share news