KOYILANDY DIARY.COM

The Perfect News Portal

രാജ്യതലസ്ഥാനത്ത് ഭൂചലനം: 4.9 തീവ്രത രേഖപ്പെടുത്തി

.

ദില്ലിയിൽ ഭൂചലനം. ഉത്തരാഖണ്ഡിൽ റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദില്ലി എൻസിആർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നൽകുന്ന വിവരമനുസരിച്ച്, ഇന്നലെ രാത്രി 10.15 ഓടെയാണ് ഭൂചലനമുണ്ടായത്.

 

ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദില്ലി മുതൽ ഷിംല വരെയുള്ള നഗരങ്ങളിലും മറ്റ് നിരവധി പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ഇന്റർനെറ്റിൽ അനുഭവങ്ങൾ പങ്കുവെച്ച ആളുകൾ റിപ്പോർട്ട് ചെയ്തു. ആദ്യം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം അതിന്റെ തീവ്രത 4.9 ആണ്. അസമിലെ നാഗോണിൽ പുലർച്ചെ 4.30 ഓടെ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Share news