സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു
.
സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. നവംബർ ആദ്യവാരം കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ലോക പ്രകാശനം മുതിർന്ന സിപിഐഎം നേതാവ് വൈക്കം വിശ്വനാണ് നിർവഹിച്ചത്. മികച്ച ലോഗോയ്ക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി വി പി ജ്യോതിഷ് കുമാറിന്റെ ലോഗോ തെരഞ്ഞെടുക്കുകയായിരുന്നു. ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ, സംസ്ഥാന സമ്മേളന സംഘാടകസമിതി ഭാരവാഹികളായ കെ. അനിൽകുമാർ, ടി ആർ രഘുനാഥൻ, റെജി സക്കറിയ, കെ എം രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.




