കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂടാടിയില്‍ സംയുക്ത യൂണിറ്റ് രൂപീകരിച്ചു
.
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂടാടി (മൂടാടി ടൗൺ, ഹിൽ ബസാർ, പാലക്കുളം) സംയുക്ത യൂണിറ്റ് രൂപീകരിച്ചു. ഫൈസൽ പയ്യോളി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ കെ.ടി. വിനോദൻ മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളായി റഷീദ് മൂടാടി പ്രസിഡണ്ടും, ജനറൽ സെക്രട്ടറിയായി ജലീൽ മൂസയേയും ട്രഷററായി കുമാരനെയും യോഗം തെരഞ്ഞെടുത്തു. കെ. എം രാജീവൻ, സത്യൻ കൊല്ലം, അമേത്ത് കുഞമ്മദ്, സഹീർ ഗാലക്സി, സനീർ വില്ലംകണ്ടി, .ഷമീർ പയ്യോളി, ടി.പി. ഇസ്മായിൽ, ബിന്ദു അരങ്ങിൽ, ജസ്ന, തുടങ്ങിയവർ സംസാരിച്ചു. ജലീൽ മൂസ സ്വാഗതവും റഷീദ് മൂടാടി നന്ദിയും പറഞ്ഞു.




