KOYILANDY DIARY.COM

The Perfect News Portal

നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ

.

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച എൻഎച്ച്എം കരാർ ജീവനക്കാരെ ആരോഗ്യവകുപ്പ് പിരിച്ചുവിടാൻ ഒരുങ്ങുന്നു. 2026 ജൂണിന് മുമ്പ് തയ്യാറാക്കിയ മുഴുവൻ ഇൻറർവ്യൂ ലിസ്റ്റും റദ്ദാക്കാൻ നിർദ്ദേശം. ആയിരക്കണക്കിന് കരാർ ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും. എൻഎച്ച്എം ജീവനക്കാരുടെ കരാർ കാലാവധി നേരത്തെ 3 മാസം നീട്ടി നൽകിയിരുന്നു.

 

കാലാവധി അവസാനിച്ചതോടെ ആണ് സർക്കാർ തീരുമാനം. നിലവിലെ ആവശ്യകതയും ജോലിഭാരവും കണക്കാക്കി പുതിയ ലിസ്റ്റ് തയാറാക്കാൻ നിർദേശം നൽകി. കഴിവും പ്രാപ്തിയുമുള്ള പുതിയ ആളുകളെ കൊണ്ടുവരാൻ വേണ്ടിയാണ് ഇത്തരം നീക്കമെന്ന് ആരോഗ്യ വകുപ്പ് പറയുന്നത്. അസാധാരണമായ നീക്കമാണ് ആരോ​ഗ്യവകുപ്പിൽ ഉണ്ടായിരിക്കുന്നത്.

Share news