KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം കോഴിക്കോട്‌ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കം

.

കോഴിക്കോട്‌: സിപിഐഎം കോഴിക്കോട്‌ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം. കോഴിക്കോട്‌ എകെജി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച ടി പി ദാസൻ നഗറിൽ 10ന് പൊളിറ്റ്‌ ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ യോ​ഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ്‌ സി. ഭാസ്‌കരൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും 16 ഏരിയകളിൽനിന്നും വർഗ ബഹുജന സംഘടനയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരും ഉൾപ്പെടെ 125 പേർ പങ്കെടുക്കും.

 

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി. കെ ശ്രീമതി, ഇ പി ജയരാജൻ, എളമരം കരീം, ടി പി രാമകൃഷ്‌ണൻ, കെ കെ ശൈലജ, പി. സതീദേവി, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി എ മുഹമ്മദ്‌ റിയാസ്‌, സി എൻ മോഹനൻ, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.

 

Share news