കോഴിക്കോട് ബ്ലോക്ക് ക്ഷീര സംഗമം 2026-27 ഒക്ടോബർ 8 ന്
.
കോഴിക്കോട്: ക്ഷീര വികസന വകുപ്പിന് കീഴിൽ പാലാഴി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബ്ലോക്ക് ക്ഷീര സംഗമം 2026-27 ഒക്ടോബർ 8 ന് പാലാഴി നോവ ഓഡിറ്റോറിയത്തിൽ നടക്കും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. അജിത അധ്യക്ഷത വഹിക്കുന്ന പരിപാടി എം. എ. റസാക്ക് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കേരള ഫീഡ്സ്, മിൽമ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്ഷീരസംഗമത്തിൽ 450 ഓളം ക്ഷീര കർഷകർ പങ്കെടുക്കും. കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ക്ഷീര കർഷക സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ, ഡയറി ക്വിസ്, കൂപ്പൺ നറുക്കെടുപ്പ് എന്നിങ്ങനെ വിപുലമായ പരിപാടികൾ ബ്ലോക്ക് ക്ഷീര സംഗമത്തിൽ ഉണ്ടാകും.



