KOYILANDY DIARY.COM

The Perfect News Portal

ചിത്രരചനാ മത്സരം: സമ്മാനങ്ങൾ നൽകി

.

കൊയിലാണ്ടി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പാലക്കാട് ഡിവിഷൻ റെയിൽവെ സ്വഛ്താ ഹി സേവാ പരിപാടി സംഘടിപ്പിച്ചു. പ്രോഗ്രാമിൻ്റെ ഭാഗമായി പാലക്കാട് ഡിവിഷൻ കൊയിലാണ്ടി റെയിൽവെ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും, ട്രോഫിയും സമ്മാനിച്ചു.

സ്റ്റേഷൻ മാസ്റ്റർ ജിൻഷ, റെയിൽവെ സീനിയർ ഹെൽത്ത് ഇൻപക്ടർ സോണി ആർ സോമൻ, സ്റ്റാഫ് അഭിജിത്ത് എന്നിവർ സംസാരിച്ചു. ചിത്രകലാ വിദ്യാർത്ഥികളായ ആർ എസ് ശീതൾ, എസ് എ ദിയ, വേദിക, വിഷ്ണു, സായിമീരഎ. എസ്സ്, ദേവദ്യുമയ, റിതിഗ രാഗ് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

Share news