വന്യജീവി വാരാഘോഷം: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
.
കോഴിക്കോട്: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ നടന്ന വന്യജീവി വാരാഘോഷം 2026 നോടനുബന്ധിച്ച് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലയിലെ സ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ വെച്ച് നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. മാത്തോട്ടം വനശ്രീ കോംപ്ലക്സ് ഹാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറെസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ സമ്മാനാർഹരായ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോഴിക്കോട് എക്സ്റ്റൻഷൻ ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.പി. ഇംതിയാസ്, കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷൻ ഡി. എഫ്. ഒ. വി. പി. ജയപ്രകാശ്, എഫ്.എൽ& ആർ. അസി. ഫോറസ്റ്റ് കൺസർവേറ്റർ & ടെക്നിക്കൽ അസിസ്റ്റന്റ് സത്യപ്രഭ, ഡി. എഫ്. ഒ. എം. ജോഷിൽ, കോഴിക്കോട് ഫോറസ്റ്റ് മിനി സർവ്വെ അസി. ഡയറക്ടർ ഷാജി കെ പണിക്കർ എന്നിവർ സംസാരിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ കെ. നീതു സ്വാഗതവും സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എൻ ദിവ്യ നന്ദിയും പറഞ്ഞു.



