KOYILANDY DIARY.COM

The Perfect News Portal

ആർ ശ്രീലേഖ രാജിക്കൊരുങ്ങിയതായി റിപ്പോർട്ട്

.

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ  കൌൺസിലർ ആർ ശ്രീലേഖ രാജിക്കൊരുങ്ങിയതായി റിപ്പോർട്ട്. ഔദ്യോഗികമായി രാജിക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ തെരഞ്ഞെടുത്തിട്ടുള്ളത്. കൌൺസിലർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ 30-ാം തിയ്യതി രാജിവെച്ച വിവരം ശ്രീലേഖ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി അറിയിക്കുന്നതായി വാട്സ് ആപ്പിൽ അയച്ച സന്ദേശത്തിൽനിന്ന് വ്യാക്തമാക്കുന്ന ചാറ്റ് പുറത്തായിരിക്കുകയാണ്. ഇതോടെ ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

കേവലം ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത്. മേയറാക്കാത്തതിലുള്ള കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് രാജി വാർത്ത പുറത്തുവരുന്നത്. അതേസമയം, ശ്രീലേഖയുടെ രാജിക്കാര്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കാത്തതിനാൽ ആണെന്നാണ് വിവരം. അതിനിടെ നിവേദിത സുബ്രഹ്മണ്യത്തെ വനിതാ കമ്മീഷൻ അംഗമായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ പ്രധാന പദവി ബിജെപി വാഗ്ദാനം ചെയ്തിരുന്നു. നേതാക്കൾ വാക്കു പാലിക്കാത്തതിനാൽ പ്രതിഷേധ രാജിയിലേക്ക് നീങ്ങുന്നതെന്നും വിവരമുണ്ട്.

Share news