KSSPU കൊയിലാണ്ടി ബ്ലോക്ക് വയോജന ദിനാചരണം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് വയോജന ദിനാചരണം സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. പി. സുധീഷ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ മഠത്തിൽ രവി മുഖ്യ പ്രഭാഷണവും ബ്ലോക്ക് പ്രസിഡൻ്റ് പി. വി. രാജൻ അധ്യക്ഷതയും വഹിച്ചു, സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി, പി സുധാകരൻ മാസ്റ്റർ, കെ. സുകുമാരൻ മാസ്റ്റർ ജില്ലാ കമ്മിറ്റി അംഗം, എൻ. കെ. വിജയഭാരതി ടീച്ചർ എന്നിവർ സംസാരിച്ചു.
.

.
വിവിധ തൊഴിൽ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വയോജനങ്ങളെ ആദരിച്ചു. ജില്ലാ, ബ്ലോക്ക് കമ്മറ്റി നൽകുന്ന കൈത്താങ്ങ് സഹായം വിതരണം ചെയ്തു. സെക്രട്ടറി എം. എം. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ. കെ. നാരായണൻ നന്ദിയും പറഞ്ഞു.



